Thursday 13 August 2009

സ്വവർഗ്ഗരതിയും ഇസ്ലാമും.

അൽപജ്ഞാനിയായ ഒരാളുടെ വിവരക്കേടാവാം ഇത്‌.എങ്കിലും ഉള്ള അറിവു വെച്ച്‌ ചിന്തിച്ചപ്പോൾ തോന്നിയ സംശയങ്ങളും വിചാരങ്ങളും ഇവിടെ കുറിക്കുന്നു.വായനക്കാർ ആരോഗ്യകരമായ ഒരു ചർച്ചയാക്കി ഇതിനെ മാറ്റുമെന്ന് പ്രതീക്ഷിക്കട്ടെ.

ഇസ്ലാമിലെ വ്യഭിചാരക്കുറ്റത്തിൽ സ്വവർഗ്ഗരതിയും ഉൾപ്പെടുന്നുണ്ടോ? ഖുർ-ആനിലും ഹദീസിലും വ്യഭിചാരക്കുറ്റത്തിനു നൽകുന്ന ശിക്ഷതന്നെയാണോ സ്വവർഗ്ഗ രതിക്കും നിശ്ചയിച്ചിട്ടുള്ളത്‌?

അല്ല എന്നുള്ള ധാരണയാണു ഈയുള്ളവനുള്ളത്‌.അന്യസ്ത്രീ പുരുഷന്മാർ തമ്മിലുള്ള വ്യഭിചാരത്തിന്റെ അത്രയൊന്നും പാപകാഠിന്യം ഇസ്ലാമിൽ സ്വവർഗ്ഗരതിക്കില്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌.സ്വവർഗ്ഗ രതിക്ക്‌ ഖുർ-ആൻ വിധിച്ച ശിക്ഷ എന്താണെന്നും അറിയില്ല.ഈ കാര്യത്തിലുള്ള ശരീ-അത്ത്‌ വിധി എന്താണെന്ന് അറിഞ്ഞാൽ നന്നായിരുന്നു.

ഖുർ-ആനിൽ സ്വവർഗ്ഗരതിക്കെതിരെ ശക്തമായ പരാമർശ്ശങ്ങൾ ഉണ്ടെന്നതു നേരാണ്‌.ലൂത്ത്‌ നബിയെയും അദ്ദേഹത്തിന്റെ ജനതയേയും വിവരിക്കുന്നിടത്താണു ഇതു കാണുന്നത്‌.ഇത്‌ മഹാ അപരാധമായിട്ടു തന്നെയാണു അവിടെ അധിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌.എന്നാൽ മുഹമ്മദ്‌ നബിയുടെ ശരീ-അത്തിൽ സ്വവർഗ്ഗ വ്യഭിചാരത്തിനു എന്തു ശിക്ഷ നൽകണമെന്നത്‌ ഖുർ-ആനിൽ കാണുന്നില്ല.

ഏതായാലും ഇസ്ലാം മതവിശ്വാസികൾ സ്ത്രീ-പുരുഷ വ്യഭിചാരത്തിന്റെ അത്രയൊന്നും പാപമായി സ്വവർഗ്ഗരതിയെ കാണുന്നില്ലെന്നത്‌ ഒരു സത്യമാണ്‌.ചെറുപ്പത്തിൽ മദ്രസക്കുള്ളിലും പള്ളികൾക്കുള്ളിലും വെച്ച്‌ ഉസ്താതുമാരുടെ നിർബന്ധിത സ്വവർഗ്ഗരതിക്കു വിധേയമായിട്ടുള്ള ഒരാളാണു ഞാൻ.അന്നും ഇന്നും എനിക്കു സ്വവർഗ്ഗ സംഭോഗത്തോട്‌ വെറുപ്പാണ്‌.എന്നിരുന്നാലും സ്വവർഗ്ഗരതിക്കാരെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞപ്പോൾ എനിക്കിഷ്ടമല്ലെങ്കിലും ഈ വിഷയത്തിൽ തുറന്ന സമീപനം ഉണ്ടാവേണ്ടതാണെന്ന് പിന്നീട്‌ തോന്നി.അതിനാൽ എന്റെ സംശയങ്ങൾ ഇവിടെ കുറിക്കട്ടെ.നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.

അന്യസ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യഭിചാരക്കുറ്റത്തിനു തുല്യമായി സ്വവർഗ്ഗ വ്യഭിചാരത്തെ ഇസ്ലാം കണക്കാക്കുന്നില്ല എന്നതു കൊണ്ടു തന്നെയാവണം മുസ്ലിംകൾക്കിടയിൽ ഈ പ്രവണത കൂടുതലുണ്ടെന്ന് പൊതുവേ പറയപ്പെടുന്നത്‌.വസ്തുതാപരമായി ഇതെത്രമാത്രം ശരിയാണെന്നു ആധികാരികമായി അറിവുള്ളവർ പറയട്ടെ.

ലൈംഗികന്യൂനപക്ഷത്തിന്റെ വാദങ്ങൾ

സ്വവർഗ്ഗരതിയെ അനുകൂലിക്കുന്നവരുടെ വാദങ്ങൾക്കെതിരെ സാധ്യമാകുന്ന യുക്തികളും വ്യാഖ്യാനങ്ങളും നിരത്തിവെക്കുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു സംവാദത്തിനും മതപരമായ പുനർവ്വ്യാഖ്യാനത്തിനും വല്ല സാധ്യതയുമുണ്ടോ എന്നന്വേഷിക്കുകയല്ലേ വേണ്ടത്‌? സ്വവർഗ്ഗരതിക്കു കാരണമായി പറയുന്ന ജീവശാസ്ത്രപരവും ജനിതകപരവും മനശ്ശാസ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ ഘടകങ്ങളെ എതിർശ്ശാസ്ത്രവാദം കൊണ്ട്‌ കണ്ണടച്ചു നിഷേധിക്കുന്നത്‌ ശരിയാണോ?

അവരുടെ വാദങ്ങൾക്ക്‌ ഒന്ന് മനസ്സു കൊടുക്കുക.ഇതാ ചുരുക്കത്തിൽ.

1-പ്രകൃതി വിരുദ്ധമല്ല.

സന്താനോൽപാദനമാണ്‌ മനുഷ്യരിലെ എതിർവ്വർഗ്ഗലൈംഗികതയെ പ്രകൃതിജന്യവും സ്വാഭാവികവുമായ ലൈംഗികതയായി കാണുന്നവരുടെ ഒരു ന്യായം.എന്നാൽ മനുഷ്യന്റെ ലൈംഗികതയുടെ ലക്ഷ്യം സന്താനോത്പാദനം മാത്രമാണോ?ആണെങ്കിൽ ഇക്കാലത്ത്‌ ദമ്പതിമാർ ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ പാടുള്ളൂ.

എതിർ വർഗ്ഗലൈംഗികരായ ജന്തുക്കളിലും മനുഷ്യരിലെപോലെ ചെറിയൊരു ശതമാനം സ്വവർഗ്ഗലൈംഗികത കണ്ടുവരുന്നുണ്ട്‌.ഉഭയ ലൈംഗികതയും പ്രകൃതിൽ ഉണ്ട്‌.

2-സ്വവർഗ്ഗരതിക്കാർ തങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ ബാല്യദശയുടെ രണ്ടാം പകുതിയിലോ കൗമാരത്തിലോ തന്നെ സ്വയം തിരിച്ചറിയുന്നു.എതിർലിംഗപ്രണയം പോലെ മനസ്സിലാണു ആദ്യം സ്വവർഗ്ഗപ്രണയവും അംഗുരിക്കുന്നത്‌.ലൈംഗികാർഷണം ഏതുതരത്തിലൂള്ളതാണെന്ന് മസ്തിഷ്കത്തിൽ ജന്മനാ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു.

3-സ്വവർഗ്ഗലൈംഗികത പരിസ്ഥിതികളാൽ ഉടലെടുക്കുന്നതല്ല.അങ്ങനെയെങ്കിൽ ശക്തമായ ആൺ പെൺ വേർ തിരിവുകളുള്ള ഇന്ത്യയെ പോലുള്ള സമൂഹങ്ങളിലല്ലേ അത്‌ കൂടുതൽ ഉണ്ടാകേണ്ടത്‌?

4-ഒരു സ്വതന്ത്ര സമൂഹത്തിൽ 3%മുതൽ 4% വരെ ആൾക്കാർ പൂർണ്ണമായും സ്വവർഗ്ഗത്തോട്‌ മാത്രം ആകർഷണം തോന്നുന്നവരായിരിക്കുമെന്ന് സ്ഥിതിവിവരണക്കണക്കുകൾ പറയുന്നു.

5-3% വരുന്ന മറ്റൊരു ന്യൂനപക്ഷം ഇരു വർഗ്ഗങ്ങളോടും ആകർഷണം തോന്നുന്നവരാണ്‌.

6-1% പേർ യാതൊരു വിധ ലൈംഗിക ചോദനകളുമില്ലാത്ത നിർലൈംഗികരാണ്‌.

7-ഇടം കയ്യന്മാരെപ്പോലെ ഒരു മാനസിക വൈവിധ്യം മാത്രമാണു സ്വവർഗ്ഗ ലൈംഗികതയെന്നു ശാസ്ത്രജ്ഞന്മാർ.

8-ആൺസ്വവർഗ്ഗാനുയായികളുടെ മസ്തിഷ്കത്തിലെ ലൈംഗികവികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ സ്ത്രീകളുടെ മസ്തിഷ്കത്തിലേതിനോട്‌ സമാനത പുലർത്തുന്നതായി പഠനങ്ങൾ പറയുന്നു.

9-ഗർഭാശയത്തിലെ രാസസംതുലിതാവസ്ഥയിലുള്ള വ്യതിയാനങ്ങൾ ഗർഭസ്ഥശിശുവിന്റെ ലൈംഗികതയുടെ ദിശ നിർണ്ണയിക്കാമെന്നും പഠനങ്ങൾ പറയുന്നു.

10-സ്വവർഗ്ഗപ്രണയികളുടെ കൗമാരകാലം കൂടുതൽ സംഘർഷഭരിതമാണ്‌.തങ്ങളെപ്പോലെ ലോകത്തിൽ മറ്റാരുമില്ല എന്ന കഠിനമായ അന്യതാബോധത്തോടെയാണ്‌ അവർ വളരുന്നത്‌.

11-സ്വവർഗ്ഗലൈംഗികത കാരണം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വിരളമല്ല.

12-സാമൂഹികസന്ദർഭങ്ങളോടുള്ള അതിയായ ആകാംക്ഷ,ആത്മവിശ്വാസക്കുറവ്‌,കഠിനമായ ലജ്ജ,ഭയം, മാനസിക സംഘർഷം,വിഷാദം എന്നിവയൊക്കെ കൗമാരഘട്ടത്തിലുള്ള സ്വവർഗ്ഗപ്രണയികൾ അനുഭവിക്കുന്നു.ഈ മാനസിക പ്രശ്നങ്ങളുടെ ഉറവിടം സ്വവർഗ്ഗ ലൈംഗികതയാണെന്ന് അവർ തിരിച്ചറിയുന്നില്ല.

13-ഇന്ത്യയിലെ ചെറുപ്പക്കാരുടെ വിഷാദ രോഗത്തിന്റെയും ആത്മഹത്യയുടെയും മൂലകാരണം തലനാരിഴകീറി പരിശോധിച്ചാൽ അതിൽ നല്ലൊരുഭാഗം അടിച്ചമർത്തപ്പെട്ടതോ പൊരുത്തപ്പെടാനാവാത്തതോ തുറന്നുപറയാനാവാത്തതോ അവിചാരിതമായി പുറത്തറിഞ്ഞു പോയതോ ആയ സ്വവർഗ്ഗലൈംഗികതയാണെന്നു കാണാം.സ്വവർഗ്ഗലൈംഗികതയെ കുറ്റവത്കരിക്കുന്ന ഭരണകൂട നയങ്ങൾ ആണ്‌ ഇതിന്‌ പ്രധാന ഉത്തരവാദി.

14-സ്വവർഗ്ഗലൈംഗികത എന്നത്‌ സ്വയം വരുത്തിവെക്കുന്ന ഒന്നല്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്‌ അത്‌ മാറിക്കിട്ടാനായി മനോരോഗ വിദഗ്ധനെ സ്വമനസാ സമീപിക്കുന്ന സ്വവർഗ്ഗപ്രണയികൾ.എന്നാൽ ഇതൊരു രോഗമല്ലാത്തതിനാൽ ചികിത്സിച്ചു മാറ്റാൻ കഴിയില്ല.

15-മാധ്യമങ്ങളിൽ സ്വവർഗ്ഗപ്രണയികളെ കോമാളികളും ആഭാസന്മാരുമായി മാത്രം പ്രതിനിധാനം ചെയ്യുന്നതിനെതിരെ മനുഷ്യത്വമുള്ള എല്ലാ ജനങ്ങളും ശബ്ദമുയർത്തേണ്ടതാണ്‌.

16-സ്വവർഗ്ഗലൈംഗികത,അപരലിംഗത്വം ഇവരണ്ടും ഒന്നല്ല.

17-തങ്ങളുടെ ശാരീരികമായ ലിംഗവും മാനസികമായ ലിംഗവും തമ്മിൽ വ്യത്യാസം അനുഭവപ്പെടുന്നവരാണ്‌ അപരലിംഗർ.പുരുഷജനനേന്ദ്രിയത്തോടെ പിറന്നവരാണെങ്കിലും മനസാ താനൊരു സ്ത്രീയാണെന്നു ഇവർ ചെറുപ്പകാലത്തുതന്നെ തിരിച്ചറിയുന്നു.എപ്പോഴും സ്ത്രീകളുടെ വേഷം ധരിക്കാനും ഭാവഹാവാദികൾ പ്രകടിപിക്കാനും ഇവർ അതിയായി ആഗ്രഹിക്കുന്നു.തിരിച്ചായാലും അവർ അപരലിംഗർത്തന്നെ.മനസ്സിനെ മാറ്റിസ്ഥാപിക്കാൻ ഒരു വൈദ്യശസ്ത്രത്തിനും ഒരിക്കലും കഴിയില്ലല്ലോ.ആകെ കഴിയുന്നത്‌ ഹോർമ്മോൺ ചികിത്സയും ലിംഗമാറ്റ ശസ്ത്രക്രിയയുമാണ്‌.അപരലിംഗരുടെ പ്രണയം ചിലപ്പോൾ എതിർ വർഗ്ഗത്തോടായിരിക്കാമെന്നത്‌ അത്ഭുതകരമായ വസ്തുതയാണ്‌. അതായത്‌ ഒരു പുരുഷൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിലും അവൾ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നു.അപരലിംഗസമുദായമാണു ഇന്ത്യയിലെ ഹിജഡകൾ.

18-ലിംഗ തന്മയിൽ ആണ്മയ്ക്കും പെണ്മയ്ക്കും ഇടയിൽ നിൽക്കുന്ന മധ്യലിംഗർ,ആണും പെണ്ണുമല്ലാത്ത നപുംസകങ്ങൾ എന്നിവർ അപരലിംഗരിലെ മറ്റു ഉപവിഭാഗങ്ങളാണ്‌.

19-സ്വവർഗ്ഗ പ്രണയികൾ അപരലിംഗക്കാരെ പോലെ ലിംഗം മാറാൻ ആഗ്രഹിക്കുന്നില്ല.പുരുഷന്മാർക്ക്‌ പുരുഷന്മാരുടെ പ്രകൃതവും സ്ത്രികൾക്ക്‌ സ്ത്രീകളുടെ പ്രകൃതവും തന്നെ ആയിരിക്കും.പ്രണയം സ്വന്തം വർഗ്ഗത്തിൽ പെട്ടവരോടായിരിക്കും എന്നുമാത്രം.ഇവരെ അപര ലിംഗക്കാരെപ്പോലെ ബാഹ്യപ്രകൃതി കൊണ്ട്‌ തിരിച്ചറിയാൻ കഴിയില്ല.

20-മറ്റൊരു വിഭാഗമാണു ഉഭയലൈംഗികർ.ഇവർക്ക്‌ ആണിനോടും പെണ്ണിനോടും ആകർഷണം തോന്നും.ഇവരുടെ സ്വവർഗ്ഗ ലൈംഗികത പുറത്തു വരുന്നത്‌ പരിതസ്ഥിതികൾക്കനുസരിച്ചാകും.വിവാഹത്തിനു ശേഷം മിക്കവരിലും പൂർണ്ണമായും അപ്രത്യക്ഷമാക്കുന്നു.എന്നാൽ മറ്റു ചിലർ കാലക്രമേണ സ്വവർഗ്ഗാനുരാഗികളായി മാറുന്നു.

21- എതിർവ്വർഗ്ഗപ്രണയികളിൽ ചിലർക്ക്‌ അനുഭവപ്പെടുന്ന സാന്ദർഭിക സ്വവർഗ്ഗ ലൈംഗികത ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ്‌. അതു പോലെയാണ്‌ സ്വവർഗ്ഗ ലൈംഗികത എന്ന് തെറ്റിദ്ധരിക്കാരുത്‌.

22-സ്വവർഗ്ഗലൈംഗികതയെക്കുറിച്ചുള്ള ചർച്ചകൾ വളർന്നു വരുന്ന കുട്ടികളെ വഴിതെറ്റിക്കുമോ എന്ന മാതാപിതാക്കളുടെ ആശങ്ക അസ്ഥാനത്താണ്‌.മനുഷ്യലൈംഗികത പതിനെട്ടു വയസ്സിനു ശേഷം മാത്രം ഉടലെടുക്കുന്ന ഒന്നല്ല. ഇന്ത്യയിലെ ഹൈസ്കൂളുകളിൽ പഠിക്കുന്ന മിക്ക ആൺകുട്ടികൾക്കും സ്വവർഗ്ഗലൈംഗികതയെപറ്റി തമാശ രൂപേണയുള്ള കേട്ടറിവെങ്കിലും ഉണ്ടായിരിക്കും. അതിനെ പറ്റി അറിഞ്ഞതു കൊണ്ടു മാത്രം എതിർ വർഗ്ഗലൈംഗിക ത്വരയുള്ള ഭൂരിപക്ഷം അതു പരീക്ഷിക്കുമെന്നു പറയുന്നതിൽ ന്യായമില്ല. ഇതിനെപ്പറ്റി ഹൈസ്കൂൽ തലം മുതലേ ശസ്ത്രീയമായ വിവരങ്ങൾ നൽകുന്നതാണു ഉത്തമം.

23-സ്വവർഗ്ഗപ്രണയികൾക്കു സ്വാതന്ത്ര്യം അനുവദിച്ചാൽ സമൂഹം ലൈംഗിക അരാജകത്വത്തിലേക്കു കൂപ്പുകുത്തും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരാണു ചിലർ.എന്നാൽ സത്യം ഇതിനു നേർ വിപരീതമാണ്‌.നേർവ്വഴിക്ക്‌ ലൈംഗികതയും പ്രണയവും അനുഭവിക്കുവാനുള്ള സാമൂഹിക സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ്‌ അത്‌ ക്രിമിനൽ സ്വഭാവം കൈക്കൊള്ളുന്ന സാമൂഹിക വിപത്തായി മാറുന്നത്‌. ഇത്‌ രണ്ടുതരം ലൈംഗികതക്കും ബാധകമാണ്‌.

23-സ്വവർഗ്ഗലൈംഗികതയെ ബാലപീഢനവുമായി താരതമ്യം ചെയ്യുന്നവർ പ്രായ പൂർത്തിയായവർ തമ്മിലുള്ള സ്വവർഗ്ഗപ്രണയത്തെക്കുറിച്ചു തീർത്തും അജ്ഞരാണ്‌.

24-ബാലപീഡനം,ബലാത്സംഗം,പരസ്യരതി എന്നിവ എതിർവ്വർഗ്ഗ ലൈംഗികതയിലായാലും സ്വവർഗ്ഗലൈംഗികതയിലായാലും ക്രിമിനൽ കുറ്റങ്ങൾ തന്നെയാണ്‌.എന്നാൽ പ്രായപൂർത്തിയായ രണ്ടുവ്യക്തികൾക്കു പരസ്പര സമ്മതത്തോടെ തങ്ങളുടെ സ്വകാര്യതയിൽ സ്വവർഗ്ഗമോ എതിർവ്വർമ്മോ ആയ ലൈംഗികതയിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഏതൊരു ജനാധിപത്യ രാജ്യത്തും പൗരന്മാരുടെ മൗലികാവകാശമായിരിക്കണം.

24-സ്വവർഗ്ഗപ്രണയികൾക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചാൽ മാരകമായ എയ്ഡ്സ്‌ ഉൾപ്പെടെയുള്ള ലൈംഗികരോഗബാധകൾ വർദ്ധിക്കും എന്നു കരുതുന്നവരുണ്ട്‌.എന്നാൽ എതിർ വർഗ്ഗപ്രണയികളെപ്പോലെ ഒരുകൂരക്കു കീഴിൽ സുരക്ഷാമാർഗ്ഗങ്ങളുപയോഗിച്ച്‌ ലൈംഗികത ആസ്വദിക്കുവാനുള്ള സാഹചര്യമില്ലാത്തതിനാലാണ്‌ സ്വവർഗ്ഗപ്രണയികൾക്ക്‌ രോഗബാധയേൽക്കാനുള്ള സാധ്യത കൂടുന്നത്‌.തന്റെ സ്വവർഗ്ഗ ലൈംഗികത മറച്ചു വെച്ചു ജീവിക്കേണ്ടിവരുന്നവർക്കു സ്ഥിരമായ പങ്കാളികൾ ഉണ്ടാകാതിരിക്കുന്നതും രോഗബാധയുടെ നിരക്ക്‌ വർദ്ധിപ്പിക്കുന്നു.

25-സ്വവർഗ്ഗപ്രണയികളെ കുടുംബവ്യവസ്ഥയെ കുളം തോണ്ടുന്ന സാമൂഹിക വിരുദ്ധരായി താറടിച്ചു കാണിക്കുന്നവർ സൗകരയപൂർവ്വം മറക്കുന്ന ഒരു വസ്തുതയുണ്ട്‌. പൂർണ്ണമായും സ്വവർഗ്ഗാനുരാഗിയായ പുരുഷന്‌ ഒരു സ്ത്രീയുമായി ലൈംഗിക വേഴ്ച അസാധ്യമാണ്‌.മറിച്ചുള്ള ഒരു സ്ത്രീക്കും പുരുഷനുമായുള്ള വേഴ്ച ഒരു സംതൃപ്തിയും നൽകില്ല.ഇങ്ങനെയുള്ളവർ എതിവർഗ്ഗത്തിലുള്ളവരുമായി വിവാഹബന്ധത്തിലേർപ്പെട്ടാൽ ആ ദമ്പതികൾക്ക്‌ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്‌ നരകം തന്നെയായിരിക്കും.രണ്ടു പേരും അന്യരുമായി അവിഹിത ബന്ധത്തിലേർപ്പെടാനുള്ള സാധ്യതയും ഏറെയാണ്‌.അത്‌ കുടുംബത്തെ കുളം തോണ്ടില്ലേ?

26-സ്വവർഗ്ഗപ്രണയികൾ,ഉഭയപ്രണയികൾ, അപരലിംഗർ എന്നിവരടങ്ങിയതാണ്‌ ലൈംഗികന്യൂനപക്ഷം.

27-മനുഷ്യരാശി ഉത്ഭവിച്ച കാലം മുതൽക്ക്‌ ഇവർ ഉണ്ടായിരുന്നു.ഗ്രീക്ക്‌,റോം,ഇന്ത്യ,ചൈന എന്നിവയുടെ പുരാതന ചരിത്രങ്ങളിൽ ലൈഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ പരാമർശ്ശങ്ങളുണ്ട്‌.

28-ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ഭാഗമായി അവരുടെ വിക്ടോറിയൻ മൂല്യങ്ങൾ ലോകമെങ്ങും അടിച്ചേൽപിച്ചപ്പ്പ്പോൾ ഇന്ത്യയുൾപ്പെടെയുള്ള പല കോളനികളിലും സ്വവർഗ്ഗ ലൈംഗികത കുറ്റമോ പാപമോ ഒക്കെയായി മാറി.

29-ലൈംഗികതയോടും പ്രണയത്തോടുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട്‌,സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്നുളവാകുന്ന വ്യക്തി സ്വാതന്ത്ര്യം,വർദ്ധിച്ച സ്ത്രീപുരുഷ സമത്വം എന്നിവയൊക്കെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനു വഴിയൊരുക്കുന്ന ഘടകങ്ങളാണ്‌.കുറ്റവാളികൾ,മാനസികരോഗികൾ,ധാർമ്മിക മൂല്യങ്ങളില്ലാത്ത മ്ലേച്ഛർ എന്നൊക്കെ സമൂഹം കണക്കാക്കുന്ന ലൈംഗികന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ വികസിത രാജ്യങ്ങളിൽ നിയമസുരക്ഷയുണ്ട്‌ ഇന്ന്.

30-1990-ൽ ലോകാരോഗ്യ സംഘടന സ്വവർഗ്ഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തു.

31-സ്വവർഗ്ഗലൈംഗികതക്ക്‌ പണ്ഡിതർ , പാമരർ, പണക്കാർ,പാവപ്പെട്ടവർ,ഈശ്വരവിശ്വാസി,നിരീശ്വരവാദി തുടങ്ങിയ വിവേചനങ്ങളൊന്നുമില്ല. സമൂഹത്തിലെ ഏത്‌ തട്ടിലേയും ഒരു ന്യൂനപക്ഷം സ്വവർഗ്ഗലൈംഗികതയുള്ളവരായിരിക്കും.

32-ലോകപ്രശസ്തരായ ചില പ്രതിഭാശാലികൾ സ്വവർഗ്ഗപ്രണയികളായിരുന്നു.മൈക്കൽ ആഞ്ചലോ,ഓസ്കാർ വൈൽഡ്‌,കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്‌ അലൻ റ്റ്യൂറിംഗ്‌,ഹോളിവുഡ്‌ താരം റോക്ക്‌ ഹഡ്സൺ,ടെന്നീസ്‌ താരം മാർട്ടിന നവരത്‌ ലോവ,പോപ്‌ ഗായകൻ എൽട്ടൺ ജോൺ,ഹാസ്യതാരം എല്ലൻ ഡീജനറസ്‌,സി എൻ എൻ വാർത്താവതാരകൻ ആൻഡേഴ്സൺ കൂപ്പർ തുടങ്ങിയർ.സ്വവർഗ്ഗപ്രണയികൾക്ക്‌ തങ്ങളുടെ ലൈംഗികതയും പ്രണയവും സമൂഹത്തിനിന്ന് മറച്ചു വെക്കാതെ ജീവിക്കാൻ കഴിഞ്ഞപ്പോഴുണ്ടായ ഗുണകരമായ മാറ്റങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌ ഈ പ്രതിഭകൾ.

33-സ്വവർഗ്ഗപ്രണയം ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല എന്നു പറയുന്നവർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച്‌ അജ്ഞരാണ്‌. ലൈംഗികന്യൂനപക്ഷങ്ങളെ 'തൃതീയപ്രകൃതം' എന്നരീതിയിൽ നോക്കിക്കാണുന്ന കാഴ്ചപ്പാടുകൾ പുരാണങ്ങളിലുണ്ട്‌. ഹിജഡകൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പരമ്പരാഗത അപരലിംഗസമുദായം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്‌.ലൈംഗികതയെപ്പറ്റിയുള്ള ആദിഗ്രന്ഥമായ കാമസൂത്രത്തിൽ കാമസൂത്രത്തിൽ സ്വവർഗ്ഗരതിയെക്കുറിച്ച്‌ പരാമർശ്ശങ്ങളുണ്ട്‌.ചില പുരാതന ഇന്ത്യൻ ക്ഷേത്ര സമുച്ചയങ്ങളിൽ സ്വവർഗ്ഗലൈംഗികതയും ചിത്രീകരിച്ചിരിക്കുന്നത്‌ കാണാം.

34-സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ നാടകകൃത്തും സിനിമാസംവിധായകനുമായ മഹേഷ്‌ ദത്താനി,എഴുത്തുകാരായ വിക്രം സേത്ത്‌, ഹോഷങ്ങ്‌ മെർച്ചന്റ്‌,ആക്റ്റിവിസ്റ്റ്‌ ഗീതകുമാന,മാളവിക എന്നിവർ ഇന്ത്യയിലെ പ്രമുഖരായ സ്വവർഗ്ഗപ്രണയികളാണ്‌.

35-വിക്രം സേത്ത്‌ ,ലൈംഗികന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സാമൂഹികപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര ഗവണ്മെന്റിനും നിയമമന്ത്രാലയത്തിനും 2006-ൽ ഒരു തുറന്ന കത്ത്‌ സമർപ്പിച്ചിരുന്നു.അമർത്ത്യ സെൻ,ക്യാപ്റ്റൻ ലക്ഷ്മി,സ്വാമി അഗ്നിവേശ്‌,അരുന്ധതിറോയ്‌,ശ്യാം ബെനഗൽ,ഗിരീഷ്‌ കർണ്ണാട്‌,ശോഭാ ഡെ തുടങ്ങി നൂറോളം പമുഖ അനുഭാവികൾ ഈ തുറന്ന കത്തിന്‌ പി ന്തുണ പ്രഖ്യാപിച്ചു.

36-ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകശങ്ങളോട്‌ പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏക ജനപ്രതിനിധിയും രാഷ്ടീയനേതാവും ശശിതരൂരാണ്‌.

09ജൂലായ്‌19,മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ കിഷോർ കുമാർ എഴുതിയ 'പണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്‌' എന്ന ലേഖനത്തിലെ വാദങ്ങളാണ്‌ ഇവിടെ അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്‌.

സ്വവർഗ്ഗപ്രണയം എങ്ങനെ ഇസ്ലാമിക വിരുദ്ധമാകും?

1-ഇസ്ലാം മഹാപാപമായി കണക്കാക്കി കഠിന ശിക്ഷ വിധിച്ചിട്ടുള്ള വ്യഭിചാരത്തിൽ സ്വവർഗ്ഗ രതി ഉൾപ്പെടുന്നില്ല.സ്വവർഗ്ഗരതിക്ക്‌ ഇസ്ലാമിക ശിക്ഷാനിയമത്തിൽ അന്യസ്ത്രീപുരുഷവ്യഭിചാരത്തിനുള്ളതു പോലെ കഠിന ശിക്ഷയുള്ളതായി അറിയില്ല.

2- മനുഷ്യലൈംഗികത സന്താനോത്പാദനത്തിനു മാത്രമാണെന്ന വീക്ഷണം ഇസ്ലാമിനില്ല.അടിമസ്ത്രീകളോടും ഭാര്യമാരോടും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ 'അസ്‌ൽ' നടത്തുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല എന്നത്‌ ഓർക്കുക.(ശുക്ലം പുറത്തുകളയൽ)

3-പിന്നെ ഖുർ-ആൻ ലൂത്ത്‌ നബിയുടെ ചരിത്രവിവരണത്തിലൂടെ അധിക്ഷേപിച്ച സ്വവർഗ്ഗരതി ബാലപീഡനത്തിൽ പെടുന്നതാണെന്നു തോന്നുന്നു.അവരെ നശിപ്പിക്കാൻ മലക്കുകൾ സുന്ദരബാലന്മാരുടെ രൂപത്തിലാണല്ലോ വരുന്നത്‌.അല്ലെങ്കിൽ ലൂത്ത്‌ നബിയുടെ ജനതയുടെ സ്വവർഗ്ഗരതിക്ക്‌ ബാലന്മാരാണ്‌ കുടുതൽ ഇരയായത്‌ എന്ന കാരണത്താലാവാം അത്‌ അധിക്ഷേപിക്കപ്പെട്ടത്‌.(ഖുർ-ആൻ,15:61,62).

4-അല്ലെങ്കിൽ ഇങ്ങനെയും അനുമാനിക്കാവുന്നതാണ്‌.അന്ന് ആ നാട്ടിൽ പെണ്ണുങ്ങളെ ലൈംഗിക പങ്കാളിയായി സ്വീകരിക്കാത്ത വിധം അവരെ ലൈംഗികനിരാലംബരാക്കുന്ന തരത്തിലുള്ള ഒരുതരം സ്വവർഗ്ഗ രതിവൈകൃതം പുരുഷന്മാരിൽ ശക്തിപ്രാപിച്ചിരുന്നു. ലുത്ത്‌ നബിയുടെ പെണ്മക്കളെ വേണ്ടാത്തവിധം, സുന്ദരന്മാരായ ബാലന്മാരെ-മലക്കുകളെ-തന്നെ കിട്ടണമെന്ന തരത്തിലുള്ള അക്രമാസക്തമായ സ്വഭാവം കൈവരിച്ചിരുന്ന രതിവൈകൃതമായിരുന്നു അതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്‌.(15:68,69,71 11:78,79)

5-മാത്രമല്ല ഈ സ്വവർഗ്ഗരതിവൈകൃതം പുരുഷന്മാരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഖുർ-ആനിൽ നിന്നും മനസ്സിലാക്കാം.

6-അപ്പോൾ ഖുർ-ആൻ ലൂത്ത്‌ നബിയിലൂടെ കാലത്ത്‌ വിലക്കിയ സ്വവർഗ്ഗരതി,സമൂഹത്തിലെ ഒരു ന്യൂനപക്ഷമായ സ്ത്രീകളിലും പുരുഷന്മാരിലും മാത്രം ജന്മനാ കണ്ടുവരുന്ന സ്വാഭാവിക സ്വവർഗ്ഗരതിയല്ലെന്ന് അനുമാനിക്കാം.

7-മാത്രമല്ല ലൂത്ത്‌ നബിയുടെ കാലത്തെ സ്വവർഗ്ഗരതി വൈകൃതം പരസ്യരതി കൂടിയായതു കൊണ്ടാവാം കുർ-ആൻ വിലാക്കിയത്‌ എന്ന് അനുമാനിക്കാനും വകയുണ്ട്‌.(ഖുർ-ആൻ,29:29).

ഇതുകൊണ്ടൊക്കെത്തന്നെ ഇസ്ലാം സ്വവർഗ്ഗ ലൈഗികതയെ വിലക്കുന്നു എന്ന് കണ്ണടച്ചു പറയാൻ പ്രയാസമുണ്ട്‌.

8-അടിമത്തത്തെ വെറുത്തിട്ടും സാമൂഹികസാഹചര്യത്താലോ,ചരിത്രപരമായ കാരണത്താലോ ഇസ്ലാം അത്‌ നിരോധിച്ചില്ല.അടിമസ്ത്രീയെ യജമാനൻ ലൈംഗികമായി ഉപയോഗിക്കുന്നതും വിലക്കിയില്ല. അടിമസമ്പ്രദായത്തിലും സ്വവർഗ്ഗരതിക്കാര്യത്തിലും അനീതിയേയും വൈകൃതങ്ങളേയും അവ്യവസ്ഥയേയും അരാജകത്വത്തെയും മാത്രമല്ലേ ഇസ്ലാം വിലക്കിയിട്ടുള്ളൂ.പൂർണ്ണമായും അവയെ വിലക്കിയിട്ടില്ല.

അടിമസ്ത്രീകൾ നിർബന്ധമായും മറയ്ക്കേണ്ട ഔറത്ത്‌-നഗ്നത- മുട്ടിനും പൊക്കിളിനും ഇടയിലുള്ള സ്ഥലം മാത്രമാണെന്നും ഇസ്ലാമിൽ പറയുന്നുണ്ട്‌.ഇത്‌ ഭൂരിപക്ഷം മുസ്ലിംകളും അംഗീകരിക്കുന്ന കാര്യമാണ്‌.

9-നിരോധം കൊണ്ട്‌ ഫലമില്ലാത്ത സാഹചര്യങ്ങളിൽ അടിമത്തവും അതിന്റെ ഭാഗമായുള്ള സദാചാരവും എപ്രകാരം അനുവദനീയമാണോ അതുപോലെ സ്വവർഗ്ഗലൈംഗികതയും അനുവദനീയമാകുന്നതിൽ അനൗചിത്യം തോന്നുന്നില്ല.

(നിയമാനുസൃതമായ ലൈഗികബന്ധത്തിലൂടെ വികാരശമനം അസാധ്യമാകുന്ന സാഹചര്യത്തിൽ സ്വയം ഭോഗം നടത്തുന്നതിൽ തെറ്റുണ്ടോ? ഇക്കാര്യത്തിലുള്ള ഇസ്ലാമിക വിധി എന്താണെന്നറിഞ്ഞാൽ കൊള്ളാം)

ഹിജഡകളെ എന്തു ചെയ്യണം?

10-ഇസ്ലാം ഒരു പൂർണ്ണജീവിത വ്യവസ്ഥയാണല്ലോ.എങ്കിൽ ആ പൂർണ്ണ ജീവിത വ്യവസ്ഥയിൽ ഹിജഡകളെപ്പോലുള്ളവർക്കുള്ള ഇസ്ലാമിക പരിഹാരം എന്താണ്‌?

ലിംഗമാറ്റ ശസ്ത്രക്രിയക്ക്‌ അനുമതി നൽകി ഖുമൈനിയെ പോലുള്ളവർ ഫത്‌ വ ഇറക്കിയതായി ഡോ.എൻ പി ഹാഫിസ്‌ മുഹമ്മദ്‌ ലൈംഗിക ന്യൂനപക്ഷങ്ങളെ കൂറിച്ച്‌ 'മാധ്യമം' വാരികയിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു.എന്നാൽ ലിംഗമാറ്റ ശത്രക്രിയ എല്ലാവർക്കും ഗുണം ചെയ്യില്ല എന്നതിനാൽ അതൊരു സാർവ്വത്രിക പരിഹാരവുമല്ല.

11-പാപം ചെയ്യുമോ എന്നഭയം ഉണ്ടെങ്കിൽ ധനശേഷിയില്ലാത്തവർ അടിമസ്ത്രീകളെ വിവാഹം ചെയ്യണം.അല്ലെങ്കിൽ വ്രതം അനുഷ്ഠിക്കണം.സഹനം ആണ്‌ ഏറ്റവും ഉത്തമം.ഇതാണ്‌ ഖുർ-ആന്റെ നിർദ്ദേശം.സ്വവർഗ്ഗരതിക്കാർക്കും ഹിജഡകളാദി അപരലിംഗർക്കും വ്രതം മാത്രമാണോ ഏക പരിഹാരം? അടിമസ്ത്രീകളെയെങ്കിലും വിവാഹം കഴിക്കാൻ നിർദ്ധനർക്കു നൽകുന്ന ചോയ്സ്‌ പോലെ വല്ലതും ഇവർക്കും വേണ്ടതല്ലേ? പണ്ഠിതന്മാർ ഇക്കാര്യത്തിൽ ഇജ്തിഹാദിലൂടെ ഒരു പുതിയ പരിഹാരം കണ്ടെത്തേണ്ടതല്ലെ?

12- വ്യഭിചാരം പോലെ സ്വവർഗ്ഗരതി പാപമല്ലെങ്കിൽ സ്വവർഗ്ഗവിവാഹം എന്തു കൊണ്ട്‌ അനുവദിച്ചു കൂട? പാപം ചെയ്യുന്നതും സാമൂഹിക അരാജകത്വം ഉണ്ടാകുന്നതും തടയുന്നതിന്‌ ഇതല്ലേ ഉത്തമമാർഗ്ഗം?

13-ഇതൊന്നും അനുവദനീയമല്ലെന്നും സ്വവർഗ്ഗരതി മാനസികരോഗമാണെന്നും കടും പിടുത്തം തുടർന്നാൽ ഇത്തരക്കാരെ സത്യവിശ്വാസത്തിൽ നിന്നും അകറ്റാനേ അതു കാരണമാകൂ.

14-ഹിജഡകളെപ്പോലുള്ളവർ ദൈവവിധി എന്നുകരുതി സഹനം കൈക്കൊള്ളണമെന്നാണോ ഇസ്ലാമിക വിധി? സന്യാസത്തെ നിരോധിക്കുന്ന ഇസ്ലാമിൽ ഇതിനെന്തു സ്ഥാനമാണുള്ളത്‌? ഒരു തരം ലൈംഗികവികലാംഗരായി ഇവരെ കണക്കാക്കി ഇവരുടെ ശാരീരിക,മാനസിക ആവശ്യങ്ങളെയും വികാര-വിചാരങ്ങളെയും അവഗണിക്കുന്നത്‌ സമ്പൂർണ്ണജീവിതവ്യവസ്ഥയായ ഇസ്ലാമിന്‌ ഒരു പോരായ്മയല്ലേ?

ലൈംഗികാനന്ദത്തെ വിലക്കാത്ത ഇസ്ലാം സ്വവർഗ്ഗ പ്രണയികൾക്കും അപരലിംഗർക്കും വ്രതം മാത്രമാണ്‌ അഭികാമ്യമായ ഒരേ ഒരു മാർഗ്ഗം എന്ന് വിധിക്കും എന്ന് കരുതാൻ വയ്യ.അവർക്ക്‌ അവരുടെ ശരീരത്തിന്റെയും മനസിന്റെയും പ്രണയദാഹം ശമിപ്പിക്കാതെ മനസിൽ ദൈവസ്മരണ നിലനിർത്തൽ അസാധ്യമാകും.

കുടുംബം കുളം തോണ്ടുമോ?

15-സ്വവർഗ്ഗരതിക്കാരെ ഇഷ്ടമുള്ളവരോടൊപ്പമൊക്കെ യഥേഷ്ടം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തക്ക സാഹചര്യം നിയമം മൂലമോ അല്ലാതെയോ ഉണ്ടാക്കാൻ പാടില്ല.സ്വവർഗ്ഗവിവാഹം നിയമമാക്കുക,അതിലൂടെയുള്ള ലൈംഗികബന്ധം മാത്രം അനുവദിക്കുക. ലൈംഗിക അരാജകത്വം ഒഴിവാക്കാൻ ഇതാണു വേണ്ടത്‌.കുഞ്ഞുങ്ങളുണ്ടാവാൻ ഭാഗ്യമില്ലാത്ത സ്ത്രീ,പുരുഷദമ്പതിമാർ കുടുംബജീവിതം നയിക്കുന്നില്ലേ? അതുപോലൊരു കുടുംബജീവിതം സ്വവർഗ്ഗരതിക്കാർക്കും എന്തുകൊണ്ടായിക്കൂട?

16-ലോകത്ത്‌ 120-ഓളം രാജ്യങ്ങളിൽ സ്വവർഗ്ഗരതി നിയമ വിധേയമാണ്‌.അടിമത്തവും സ്ത്രീവോട്ടാവകാശവും പൊലെ ഇതും സാർവ്വത്രികമാവും. വിവാഹപ്രായം 18 വയസ്സാക്കിയപ്പോൽ അതിനെയും പ്രകൃതിവിരുദ്ധമെന്നും മതവിരുദ്ധമെന്നും ഒക്കെ പറഞ്ഞു എതിർത്തവരുണ്ടായിരൂന്നു.തുർക്കി,ജോർദ്ദാൻ,അൽബേനിയ,കൊസോവ,ബോസ്നിയ-ഹെർസ്സഗോവ്ന,ഇൻഡോനേഷ്യ,എന്നിവിടങ്ങളിലൊന്നും സ്വവർഗ്ഗരതിക്ക്‌ നിരോധനങ്ങളില്ല.അതിന്റെ കാരണം അന്വേഷിക്കേണ്ട വിഷയമാണ്‌.വികസിതമായ ഒരു സമൂഹത്തിൽ ഇതിനനുകൂലമായ പൊതുബോധം നിലനിൽക്കുന്നുണ്ട്‌ എന്നു തന്നെ വേണം കരുതാൻ.

ഉപസംഹാരം: ഇവിടെ ഉന്നയിച്ച സംശയങ്ങളും അഭിപ്രായങ്ങളും എന്റെ അന്തിമനിലപാടുകളല്ല.ചർച്ചകൾക്കും സംവാദത്തിനും ശേഷം വ്യക്തമായ ഒരു ധാരണ രൂപപ്പെടാൻ ലക്ഷ്യം വെച്ചുകൊണ്ടാണു ഇത്‌ വായനക്കാർക്ക്‌ മുമ്പിൽ വെക്കുന്നത്‌.സ്വവർഗ്ഗരതിക്കാരുടെ വാദഗതികൾ കൂടുതൽ മനസിലാക്കി അതിനെ ഇസ്ലാമിന്റെ പ്രമാണങ്ങൾക്കും സത്തക്കും അനുസൃതമായി പുനർ വായനക്ക്‌ വിധേയമാക്കാമോ ഇല്ലയോ? അതാണ്‌ ഇവിടത്തെ വിഷയം.

17 comments:

  1. ലേഖകൻ അക്കമിട്ടു നിരത്തിയ വാദങ്ങൾക്ക് വിവരമുള്ള ആരെങ്കിലും മറുപടി പറഞ്ഞേക്കും. പക്ഷേ ഒട്ടും മാന്യമല്ലാത്ത തുടക്കമായിപ്പോയി ലേഖനത്തിന്റേത്. ചിലവ പരസ്പര വിരുദ്ധവുമാണ്.
    ഒരിടത്ത് താങ്കൾ ഇങ്ങനെ പറയുന്നു. “അന്യസ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യഭിചാരക്കുറ്റത്തിനു തുല്യമായി സ്വവർഗ്ഗ വ്യഭിചാരത്തെ ഇസ്ലാം കണക്കാക്കുന്നില്ല എന്നതു കൊണ്ടു തന്നെയാവണം മുസ്ലിംകൾക്കിടയിൽ ഈ പ്രവണത കൂടുതലുണ്ടെന്ന് പൊതുവേ പറയപ്പെടുന്നത്‌.“

    പിന്നെ വേറൊരിടത്ത് ഇങ്ങനെയും..
    “സ്വവർഗ്ഗലൈംഗികത പരിസ്ഥിതികളാൽ ഉടലെടുക്കുന്നതല്ല.അങ്ങനെയെങ്കിൽ ശക്തമായ ആൺ പെൺ വേർ തിരിവുകളുള്ള ഇന്ത്യയെ പോലുള്ള സമൂഹങ്ങളിലല്ലേ അത്‌ കൂടുതൽ ഉണ്ടാകേണ്ടത്‌?“

    അതു കഴിഞ്ഞ് ഇങ്ങനെയും..
    4-ഒരു സ്വതന്ത്ര സമൂഹത്തിൽ 3%മുതൽ 4% വരെ ആൾക്കാർ പൂർണ്ണമായും സ്വവർഗ്ഗത്തോട്‌ മാത്രം ആകർഷണം തോന്നുന്നവരായിരിക്കുമെന്ന് സ്ഥിതിവിവരണക്കണക്കുകൾ പറയുന്നു.

    5-3% വരുന്ന മറ്റൊരു ന്യൂനപക്ഷം ഇരു വർഗ്ഗങ്ങളോടും ആകർഷണം തോന്നുന്നവരാണ്‌.

    6-1% പേർ യാതൊരു വിധ ലൈംഗിക ചോദനകളുമില്ലാത്ത നിർലൈംഗികരാണ്‌.

    7-ഇടം കയ്യന്മാരെപ്പോലെ ഒരു മാനസിക വൈവിധ്യം മാത്രമാണു സ്വവർഗ്ഗ ലൈംഗികതയെന്നു ശാസ്ത്രജ്ഞന്മാർ.


    ഇനിപ്പറയൂ ലേഖകാ.. ഇടംകയ്യന്മാർ മുസ്ലിംങ്ങളിലാണോ കൂടുതൽ? അതോ മറ്റു മതസ്ഥരിലോ?

    പറഞ്ഞു പരത്തുന്നതിനൊക്കെ ഒരു ‘ഇതു’ വേണ്ടേ സുഹ്രുത്തേ..

    ഏതു സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അവാസ്തവങ്ങൾ പ്രചരിക്കുന്നത്?

    പിന്നെ ഇത്തരം കാര്യങ്ങൾ ഒരു സാമൂഹിക ജീർണ്ണതയായി നിലനിൽക്കുന്നത് മുസ്ലിം ലോകത്തല്ല എന്നത് വളരെ വളരെ സുതാര്യമായ കാര്യമാണല്ലോ.

    അടക്കേണ്ട വികാരങ്ങളെ അടക്കുകതന്നെ വേണം.
    സ്വവർഗാനുരാഗം ഒരു വൈകല്യമാണെങ്കിൽ മറ്റു വൈകല്യം ബാധിച്ചവരെപ്പോലെ അവരും അതു സഹിക്കുകയേ നിവ്ര്ത്തിയുള്ളൂ.
    രണ്ട് കാലും ഇല്ലാത്തവന് ഹിമാലയത്തിൽ കയറുന്നത് സ്വപ്നം കാണാം.. എന്നാൽ അതിന് തുനിഞ്ഞിറങ്ങരുത്.

    ReplyDelete
  2. സുഹൃത്തേ,
    1-സ്വവർഗ്ഗരതി എന്ന് വികസിതരാജ്യങ്ങളിൽ വിളിക്കപ്പെടുന്നപ്രവണത മുസ്ലിംകൾക്കിടയിലും(ഏതു സമൂഹത്തിലും എന്നപോലെ) ഏറ്റക്കുറച്ചിലുകളോടെ നിലനിൽക്കുന്നുണ്ട്‌ എന്നാണ്‌ ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽനിന്നും അനുമാനിക്കാൻ കഴിയുന്നത്‌.

    2-മാത്ര്ഭൂമിയിലെ ലേഖനത്തിൽനിന്നും സ്വവർഗ്ഗരതിക്കാരുടെ വാദങ്ങൾ അക്കമിട്ടു കൊടുക്കുക മാത്രമാണു ഞാൻ ചെയ്തത്‌.അവരുടെ ന്യായങ്ങളും വാദഗതികളും തുറന്നമനസ്സോടെ നോക്കിക്കാണാൻ സഹായകമാവട്ടെ എന്നുകരുതിയാണ്‌ അങ്ങനെ ചെയ്തത്‌.

    3-മലബാറിലെ കുണ്ടൻപണി എന്നുപറയപ്പെടുന്ന പ്രവണത പൊതുവേ കാക്കമാരുടെ ഇടയിലാണു കൂടുതൽ എന്ന് മറ്റുള്ളവർ പറയാറുണ്ട്‌.അത്‌ ശസ്ത്രീയമായ ഒരു വിലയിരുത്തലല്ല.അതാണു ആധികാരിക വിവരമുള്ളവർ അതിനെക്കുറിച്ച്‌ പറയട്ടെ എന്ന് ഞാൻപറഞ്ഞത്‌.ഏതായാലും ഈപരിപാടി വ്യഭിചാരം പോലെ അത്ര പാപമാണ്‌ എന്ന ബോധം എന്റെ ചുറ്റുപാടുമുള്ള മുസ്ലിംകൾക്കിടയിൽ ഇല്ലായിരുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക്‌ പറയാൻ കഴിയും.ഈ കുണ്ടൻപണി ഇപ്പോൾ പൊതുവെ കുറവാണെന്ന് തോന്നുന്നു.പണ്ടത്തെപോലെ ആധികാരികമായിപ്പറയാൻ എനിക്കാവില്ല.

    ReplyDelete
  3. തീര്‍ച്ചയായും ആരോഗ്യകരമായ ഒരു ചര്‍ച്ച ചെയ്യേണ്ട വിഷയം... ഒരു പക്ഷെ കൂടുതല്‍ ചര്‍ച്ചക്കു ഇതും താഴേ ലിങ്ക്‌ കൂടി നോക്കുന്നത്‌ നന്നായിരിക്കും എന്നു തോനുന്നു..മറ്റൊരു ലിങ്ക്‌ ഇവിടെ കൊടുത്തതിനു ക്ഷമിക്കുക

    http://www.nicheoftruth.org/samvadam/pdf/download.asp?file=InetEdn_Aug2009.pdf

    ReplyDelete
  4. ഞായറാഴ്ച 6.30 ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ‘പെണ്‍പര്‍വ്വം’ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. കുറെ സുവിശേഷക്കാര്‍ ആ ചര്‍ച്ച ഹൈജാക് ചെയ്ത അനുഭവം ഉണ്ടായി . പറയാന്‍ ഉദ്ദേശിച്ചതൊന്നും പറയാന്‍ അവസരം കിട്ടിയില്ല.
    ഇവിടെ ചര്‍ച്ച നടക്കട്ടെ കാണാം...!

    ReplyDelete
  5. word verification ഒഴിവാക്കിയാല്‍ നന്ന്.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. "അല്‍പകഞാനിയായ ഒരാളുടെ വിവരക്കേടാവാം ഇത്‌" സാധ്യത കൂടുതലാണ്‌.
    മുസ്ലിം വിശ്വസ പ്രകാരം ഖുര്‍ആന്‍ അവര്‍ക്ക്‌ മാര്‍ഗ്ഗ ദര്‍ശനമാണ്‌. അതിലെ ലൂത്തിന്റെ ഭാഗം മാത്രം വിത്യസ്ഥമായിരിക്കില്ല. ഉസ്‌താതുമാരുടെ സ്വവര്‍ഗ്ഗ രതിക്കു വിധേയനായത്‌ സ്വവര്‍ഗ്ഗ രതി പാപമല്ലെന്നു വിശ്വസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന്‌ തെളിവു ചോദിക്കുന്നതു ശരിയല്ല. കാരണം ഉസ്‌താതുമാര്‍ ഇതുമാത്രമല്ല മറ്റു പല തെറ്റുകളും ചെയ്യാവുന്നവരാണ്‌. ഇക്കാരണം കൊണ്ട ്‌അതൊന്നും ന്യായീകരിക്കാവതല്ല. ഖുര്‍ആന്‍ എന്തിനെതിരെങ്കിലും ശക്തമായ പരാമര്‍ശം നടത്തിയെങ്കില്‍ അത്‌ പാടില്ലാത്തതാണ്‌. അതില്‍ ഗ്രേഡ്‌ തിരിക്കേണ്ടതില്ല. മുസ്ലിം ശരീഅത്തിന്റെ എല്ലാവിധികളും താങ്കള്‍ക്ക്‌ ഖുര്‍ആനില്‍ കാണാന്‍ സാദിക്കില്ല. മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമാമെന്ന്‌ പൊതുവായി നിങ്ങള്‍ കേട്ടുവെങ്കില്‍ അത്‌ വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ നിന്നായിരിക്കില്ല.നിങ്ങള്‍ എവിടെ നിന്നൊക്കെയാണ്‌ ഇത്‌ കേട്ടിട്ടുണ്ടാവുക നിങ്ങളോട്‌ അസൂയ തോന്നുന്നു. നിങ്ങള്‍ അനുഭവിച്ചു എന്നു പറയുന്ന ഉസ്‌താതുമാര്‍ പോലും ഇതൊരു സഥിരം സംഗതിയായി കൊണ്ടു നടന്നിട്ടുണ്ടാവില്ല. അവര്‍ ആരെയെങ്കിലും കല്യാണം കഴിച്ചവരായിരിക്കും. ഇവരും നിങ്ങള്‍ വാദിക്കുന്ന ലൈംഗിക ന്യുന പക്ഷവും ഒരുപോലെയാണോ. എന്തേ ലുത്ത്‌ നബിയുടെ കാലത്ത്‌ തങ്ങള്‍ക്ക്‌ സുന്ദരന്‍ മാരെ വേണമെന്ന്‌ ശഠിച്ച ജനങ്ങളെ താങ്കള്‍ അക്രമകാരികളെന്ന്‌ വിളിക്കുന്നത്‌. സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക്‌ സൗന്ദര്യബോധമില്ല എന്നുണ്ടോ. അക്കാലത്ത്‌ നിങ്ങള്‍ പറയുന്ന അക്രമകാരികളല്ലാത്ത സ്വവര്‍ഗ്ഗ രതിക്കാരില്ലായിരുന്നോ അവരേത്‌ വിഭാഗക്കാരായിരുന്നു. എന്തേ സ്‌ത്രീകള്‍ക്ക്‌ ഈ സ്വഭാവം ഇല്ലാതിരുന്നത്‌ അവര്‍ ലൈംഗിക ദാഹമില്ലാത്തവരായിരുന്നോ. എന്തേ ഇക്കാര്യത്തില്‍ നിങ്ങള്‍ടക്ക്‌ സന്ദേഹങ്ങളില്ലാത്തത്‌. ചര്‍ച്ച ആരോഗ്യ കരമാണെങ്കില്‍ ആധികാരിക വിവരങ്ങള്‍ പങ്കുവെക്കണം. തോന്നുന്നതു വിളിച്ചു പറയാന്‍ ............... വൈകല്യം ഉള്ളവര്‍ അത്‌ സഹിക്കണം. അതിക്രമം പ്രവര്‍ത്തിക്കരുത്‌.

    ReplyDelete
  8. സുഹൃത്തേ,
    1-ലൂത്ത്‌ നബിയുടെ കാലത്ത്‌ നിലനിന്നിരുന്നു എന്ന് ഖുർ ആന്ന് വിവരിക്കുന്ന കൊഠും പാപം ഇന്നു പൊതുവേ വിവക്ഷിക്കപ്പെടുന്ന സ്വവർഗ്ഗരതിയാവാൻ സാധ്യതയില്ല എന്ന്, ഖുർ ആൻ തരുന്ന വിശദീകരണങ്ങളെയും ഇന്നത്തെ സ്വാഭാവിക സ്വവർഗ്ഗരതിയെയും താരതമ്യം ചെയ്തപ്പോൾ എനിക്ക്‌ തോന്നി. അതാണ്‌ ഞാൻ വ്യക്തമാക്കിയത്‌.കുണ്ടൻപണി ക്രൂരവും മനുഷ്യത്വരഹിതവുമായി ഭീകരരൂപം ആർജ്ജിച്ച്‌ സ്ത്രീനിഷേധവും അക്രമരതിയും ആയി മാറിയതാവാം ലൂത്തിന്റെ കാലത്തെ സ്വവർഗ്ഗരതി എന്നാണ്‌ ഞാൻ സംശയിക്കുന്നത്‌.

    2- ലൂത്തിന്റെ കാലത്ത്‌ സ്വാഭാവിക സ്വവർഗ്ഗരതിക്കാർ ഉണ്ടായിരുന്നോ സ്ത്രീകളിൽ അത്തരക്കാർ ഉണ്ടായിരുന്നോ എന്നൊന്നും ഖുർ-ആനിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല.സ്വാഭാവിക ലൈഗിക രതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. അതുകൊണ്ട്‌ തന്നെ ഇത്‌ ദൈവത്തിന്‌ അറിയാതിരിക്കില്ലല്ലൊ.പിന്നെ എന്തുകൊണ്ട്‌ അല്ലാഹു ഓരോ കാലത്തെ പ്രവാചകന്മാരുടെ ശരീ-അത്തിലും ഇതിനെ വ്യക്തമായി വിലക്കിയില്ല.അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബിയുടെ ശരീ-അത്തിലും വിലക്കിയില്ല?

    3- സ്വവർഗ്ഗരതി ലുത്തിന്റെ കാലത്ത്‌ പറയുന്നത്‌ തന്നെയാണെങ്കിൽ ഖു-ആനിൽ മാത്രമല്ല ഹദീസിലും ആ പാപത്തിന്റെ ശിക്ഷ എന്ത്‌ എന്ന് പറയുന്നില്ല.

    4-കുണ്ടൻപണിക്കാരായ ഉസ്താദുമാർ സ്വാഭാവിക സ്വവർഗ്ഗരതിക്കാരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പൊതുവേ മുസ്ലിംകൾക്കിടയിൽ വ്യഭിചാരം പോലെ പാപമാണിതും എന്നുള്ള ഒരു പാപബോധം കണ്ടിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്‌ അത്‌ പറഞ്ഞത്‌.എന്നാൽ അവരിൽ ചിലർ ഉഭയരതിക്കാരാവാൻ സാധ്യതയുണ്ട്‌.ഉഭ്യരതിയെക്കുറിച്ചറിയാൻ എന്റെ പോസ്റ്റിൽ വീണ്ടും നോക്കുക.

    5- എനിക്ക്‌ ഉസ്താദുമാരിൽ നിന്നുണ്ടായ അനുഭവമല്ല സ്വവർഗ്ഗരതിയെക്കുറിച്ച്‌ പുനർച്ചിന്തിക്കാൻ കാരണമായതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്‌.

    6-സ്വവർഗ്ഗരതിക്കാർക്ക്‌ സൗന്ദര്യബോധം ഇല്ലെന്ന് ഞാൻ പാറഞ്ഞിട്ടില്ല. ലൈംഗികാകർഷണം സുന്ദരബാലന്മാരോട്‌ മാത്രം തോന്നുന്നതിനെക്കുറിച്ചാണ്‌ ഖുർ-ആൻ പറയുന്നതെന്ന സംശയമാണ്‌ ഞാൻ പ്രകടിപ്പിച്ചത്‌.സുന്ദരബാലന്മാരെ അവർ വ്വീട്ടിൽ അതിക്രമിച്ച്കടന്ന് കൊണ്ടുപോകുന്നതായി ഖുർ-ആനിൽ പറയുന്നു. അതാണ്‌ അതിക്രമകാരികൾ എന്നു ഞാൻ പാറയാൻ കാരണം.

    ഇതിന്റെ ശേഷമുള്ള പോസ്റ്റും കൂടി വായിച്ച്‌ ഞാൻ പറയുന്ന ഓരോ കാര്യവും വ്യവച്ഛേദിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.പ്രതികരണത്തിന്‌ നന്ദി.

    ReplyDelete
  9. സ്വവര്‍ഗ്ഗരതിയെ ആരെതിര്‍ത്താലും മുസ്ലിം സമുദായം എതിരിക്കാന്‍ പാടില്ലാത്തതാകുന്നു.

    കാരണം, മുസ്ലിം സഹോദരന്മാരെക്കൊണ്ടാണ് മുഴുത്ത കുണ്ടിയുള്ള ആണ്‍ പിള്ളേര്‍ക്ക് ഏറ്റവും ഏനക്കേട് എന്നാണ് അറിവ്.

    ചെമ്മീനിലെ ഈ ഗാനം തന്നെ നല്ലൊരു ഉദാഹരണമല്ലേ?

    കുണ്ടനടിക്കാരേ... കുണ്ടനടിക്കാരേ...
    കോഴിക്കോട് കടപ്പുറത്ത് ചാകരാ.. ചാകരാ..

    ReplyDelete
  10. thankalude mailid tharikayaanenkil ithinod bandhapetta oru pdf file ayachu tharaaam
    hamdek@gmail.com

    ReplyDelete
  11. sathyam parayatte kakkanmar kundanadiyil no:1 chelapol sammathichal avarude pennungale njammakum kittum.

    ReplyDelete
  12. islam undayit 1500 kollatholamalle ayittullu.. manushyanum vikaravum janmana ullathalle..? pnengane khur annil kanan patum..?

    ReplyDelete
    Replies
    1. മനുഷ്യന് സന്മാര്‍ഗം കാട്ടികൊടുത്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവം മനുഷിയരില്‍ നിന്ന് തന്നെ തിരഞ്ഞെടുത്തു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട് . ലക്ഷതിലതികം പ്രവാചകന്മാര്‍ അവരുടെ കാലശേഷം അവര്‍കാട്ടികൊടുത്ത സ്ന്മാര്ഗ പാതയില്‍ നിന്നും ജനങ്ങള്‍ വഴിമാറി പോകുകയാണ് ചെയ്തത് അന്ത്യ പ്രവാചനായ മുഹമ്മദ്‌ നബിയിലൂടെ പ്രവാചകത്വം പൂര്‍ണമായിരിക്കുന്നു ഏക ദൈവ ആരാധനയാണ് ഇസ്ലാമിന്റെ രീതി പ്രവാചകന്മാരെ പോലും ആരാധിക്കരുതെന്നു ശക്തമായി വിലക്കിയിട്ടുണ്ട്. ഒരു സിനിമ കാണാതെ അതിനെ നിരൂപണം നടത്തരുത്.ഒരു നിരൂപണം വായിച്ചിട്ട് അതിനെ വിലയിരുത്തരുത്‌. ...

      Delete
  13. പ്രവാചക സന്നിധിയില്‍ ഒരാള്‍ ചോദിച്ചു തന്റെ പത്നിയുമായി പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്ടുന്നകാരിയം. പാടില്ല എന്നായിരുന്നു മറുപടി. കാരണം അതൊരു സോവര്ഗ ലൈഗീഗതയുടെ സ്വഭാവത്തില്‍ വരുന്നത് കൊണ്ടാണെന്ന് പ്രവാചകന്റെ മറുപടി . അപ്പോള്‍ സോവര്ഗ ലൈന്ഗീഗത പ്രകൃതി വിരുദ്ധവും വെറുക്കപെടെണ്ടത് ആണെന്നും സന്മാര്‍ഗം പാലിച്ചു ജീവിക്കുന്ന മുസ്ലിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് ...

    ReplyDelete
    Replies
    1. جزاكم الله خيرا كثيرا 🌷

      Delete
  14. Narakathil akasha yatrayil nabi (s) oru kazhcha kandu...athu oru thee kundam athil kurey purushanmarum streekaleyum kandu...aa thee mukalilekku uyarumbol avarum uyarunnu aa thee thazhumpol avarum thazhunnu...jibreel (a) paranju avar vyabiharikalanu.....swayambhokam polum vyabijarathinu thulyamanu...

    ReplyDelete